സ്ഥാപക മാനേജര്‍
സയ്യിദ് കെ കെ ഫസല്‍ പൂക്കോയ തങ്ങളുടെ
സയ്യിദ് കെ കെ ഫസല്‍ പൂക്കോയ തങ്ങളുടെ
പാവന സ്മരണയ്ക്ക് മുന്നില്‍
സയ്യിദ് കെ.കെ.ഫസല്‍ പൂക്കോയ തങ്ങള്‍
സയ്യിദ് അബ്ദുള്ള മന്‍സൂര്‍ക്കോയ കുഞ്ഞിക്കോയ തങ്ങളുടെയും ഇംബിച്ചിബീവിയുടെയും മകനായി 1942ജനുവരി 10 വെള്ളിയാഴ്ച ഊരകത്ത് ജനിച്ചു. പ്രാഥമിക വിദ്യഭ്യാസത്തിനുശേഷം ഹോമിയോ പതിയില്‍ ട്രൈനിങും പഠനവും പൂര്‍ത്തിയാക്കി. 1965ല്‍ തന്റെ വീട്ടുവളപ്പില്‍ ഹോമിയോ ഡിസ്‌പെന്‍സറി ആരംഭിച്ച് സേവനം തുടങ്ങി. സാമൂഹ്യപ്രവര്‍ത്തനരംഗത്ത് താല്‍പര്യമുണ്ടായിരുന്ന തങ്ങള്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിലൂടെ രാഷ്ട്രീയ രംഗ്‌ത്തേക്ക് കടന്നുവന്നു. തുടര്‍ന്ന് മുസ്ലിം ലീഗില്‍ സജീവമായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്, മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം, മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു. സുന്നി പ്രവര്‍ത്തനത്തിലും തങ്ങള്‍ സജീവമായി. എസ്.വൈ.എസ്, എസ്.എം.എഫ് എന്നീ മേഖലകളില്‍ പഞ്ചായത്ത് തലം മുതല്‍ മണ്ഡലം തലം വരെ തങ്ങള്‍ ഉയര്‍ന്ന് പ്രവര്‍ത്തിച്ചു. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സമാരക അറബിക് കോളേജ്, വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തുല്‍ ഇസ്ലാമിയ്യ, ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി തുടങ്ങി വിവിധ മതസ്ഥാപനങ്ങളുടെ ഭാരവാഹിത്വവും തങ്ങള്‍ക്കുണ്ടായിരുന്നു. തുടര്‍ന്ന് ഭരണരംഗത്തായിരുന്നു തങ്ങളുടെ സേവനം. 1979ല്‍ ഊരകം പഞ്ചായത്തിലെ 4-ാംവാര്‍ഡില്‍ നിന്നും പഞ്ചായത്ത് ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തങ്ങള്‍ അതേ വര്‍ഷം തന്നെ പഞ്ചായത്ത് ബോര്‍ഡിന്റെ പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുകയും ചെയ്തു. 1995 വരെ അദ്ദേഹം ഊരകം ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡണ്ട് പദവിയില്‍ വിരാജിച്ചു. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും അദ്ദേഹത്തിന്റെ നീണ്ട ഒന്നരപതിറ്റാണ്ടുകാലത്തെ ഭരണം കാരണമായിട്ടുണ്ട്. തങ്ങളുടെ സ്മരണക്കായി നിരവധി സ്ഥാപനങ്ങള്‍ ഇന്ന് ഊരകം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നെല്ലിപ്പറമ്പിലെ കെ.കെ.പൂക്കോയ തങ്ങള്‍ സ്മാരക സൗധം, കുറ്റാളൂരില്‍ പ്രവര്‍ത്തിക്കുന്ന നജാത്ത് വനിത അറബിക് കോളേജ് എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ സ്മരണക്കായി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി 2009ല്‍ ആരംഭിച്ച് കെ.കെ.പൂക്കോയ തങ്ങള്‍ സ്മാരക സേവന പുരസ്‌കാരം ജില്ലയിലെ മികച്ച സാമൂഹ്യപ്രവര്‍ത്തകന് നല്‍കി വരുന്നുണ്ട്. താനൂര്‍ ഓലപ്പീടിക സ്വദേശി പച്ചേരി അപ്പുവിനാണ് 2009ലെ പുരസ്‌കാരം സമര്‍പ്പിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് പ്രഥമ അവാര്‍ഡ് നല്‍കിയത്. 2010ലെ സേവന പുരസ്‌കാരം തെന്നല ഹസനിയ്യ യതീംഖാന സ്ഥാപകന്‍ തലാപ്പില്‍ മരക്കാര്‍ ഹാജിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു. 2011ലെ പുരസ്‌കാരം കണ്ണമംഗലം സ്വദേശി പക്കിയന്‍ യൂസുഫ് മാസ്റ്റര്‍ക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സമ്മാനിച്ചത്. 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.പി.സൈതലവി അടങ്ങിയ ജ്യൂറിയാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്.